**************
എന്റെ ഭാര്യ ഒരാഴ്ചയായി ഉറങ്ങാൻ കിടക്കുന്നത് പുലർച്ചെ അഞ്ചു മണിയാകുമ്പോഴാണ്. ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണു ഇപ്പോൾ ഉറങ്ങുന്നത്. നാലു മാസം പ്രായമുള്ള രണ്ടാമത്തെ മോൾ നിറുത്താതെ കരച്ചിലാണെപ്പോഴും. മിക്കവാറും ആശുപത്രിയിലും കൊണ്ട് പോകുന്നുണ്ട്. മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും കരച്ചിലിന് ഒരു കുറവുമില്ല.
ജോലിക്ക് വരേണ്ടത് കാരണം എനിക്കു ഉറങ്ങാതിരിക്കാനും വയ്യ.
ഒരു സഹപ്രവർത്തകൻ ഈയിടെ വളരെ സങ്കടത്തോടെ പറഞ്ഞതാണിത്. ഒപ്പം ഇതും കൂടി പറഞ്ഞു
ചെറു പ്രായത്തിൽ നമ്മുടെ അമ്മയും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും, അല്ലേ?
**************
എല്ലാ അമ്മമാർക്കും "മാതൃദിനാശംസകൾ"
11 അഭിപ്രായങ്ങൾ:
അമ്മയെ ഓർമ്മിക്കാനും ഒരു ദിവസം.
:((
പ്രിയ വിശാലമനസ്കന്.
Thank you very much
അമ്മയാണെനിക്കെല്ലാം ...
വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞൂടെ..?
hAnLLaLaTh: word verification എടുത്ത് കളഞ്ഞു. കമെന്റിനും നിർദേശത്തിനും വളരെ നന്ദി.
അമ്മമാരെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ,‘ഗര്‍ഷോം’ എന്ന ചിത്രത്തിലെ അവസാനത്തെ ആ രംഗം ഓര്‍മ്മവരാറുണ്ട്. ഒരു മഴയത്ത്, അഗതിയായി, അഭയാര്‍ത്ഥിയായി,വീണ്ടും നാടും വീടുവിട്ടിറങ്ങേണ്ടിവരുന്ന തന്റെ മകനെകാത്തുകൊള്ളണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ആ ഉമ്മയുടെ നില്‍പ്പും, പശ്ചാത്തലത്തില്‍ മുഴങ്ങുന്ന അവരുടെ കരച്ചിലും പ്രാര്‍ത്ഥനയും..
നാടായ നാടെല്ലാം അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട എല്ലാ മക്കളെയും, തങ്ങളുടെ പ്രാര്‍ത്ഥനയുടെയും കണ്ണീരിന്റെയും കരിമ്പടം കൊണ്ട് എന്നും പൊതിഞ്ഞുകാത്തുരക്ഷിക്കുന്ന അമ്മമാര്‍..
അവരെ ഓര്ത്തതിലുള്ള സന്തോഷം ഹൃദയപൂര്‍വ്വം പങ്കുവെക്കട്ടെ.
മാതൃദിനാശംസകളൊന്നുമില്ല.
അഭിവാദ്യങ്ങളോടെ
ശ്രീ രാജീവ് ചേലനാട്ട്: ഇത് വായിച്ചതിനും ‘ഗർഷോമിലെ’ ഹൃദയസ്പർശിയായ അവസാന സീനിനെക്കുറിച്ചെഴുതിയതിനും വളരെയധികം നന്ദി.
മാതൃത്വം, ഏറ്റവും പുണ്യമായ ഭാവം...
അമ്മ, ഏറ്റവും മഹനീയമായ സ്ഥാനം..
അമ്മ...
മറക്കുവാനാവാത്ത
ജന്മബന്ധം...അതു
മറവിയെ പുണരാത്ത
ആത്മബന്ധം!
സസ്നേഹം,
ശ്രീദേവിനായര്‍
കണ്ണനുണ്ണി, SreeDeviNair-ശ്രീരാഗം: നന്ദി
ammaye Ormmikkaan prathyeka divasathinte aavashyamilla...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ